- നിങ്ങൾക്ക് ജീവിക്കാൻ 6 മാസം മാത്രം ബാക്കിയുണ്ടെങ്കിൽ എന്ത് ചെയ്യും?
- നിങ്ങളുടെ കയ്യിൽ ആയിരം കോടി രൂപ ഉണ്ടെങ്കിൽ എന്ത് ചെയ്യും?
- 10 വർഷം മുമ്പുള്ള നിങ്ങൾക്ക് എന്ത് ഉപദേശം നൽകും?
- 10 വർഷത്തിനു ശേഷവും ഇതുപോലെ തന്നെ തുടരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെന്താണ്?
- 10 വർഷത്തിനു ശേഷം വ്യത്യസ്തമാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതെന്താണ്?
- പരിപൂർണ്ണമായ സന്തോഷം എന്നത് നിങ്ങളുടെ അഭിപ്രായത്തിൽ എന്താണ്?
- എപ്പോഴാണ്, എവിടെ വച്ചാണ് നിങ്ങൾ ഏറ്റവും സന്തോഷവാനായിരുന്നത്?
- രാവിലെ എന്തിനാണ് നിങ്ങൾ കിടക്കയിൽ നിന്നും എഴുന്നേൽക്കുന്നത്?
- ദുരിതത്തിന്റെ ഏറ്റവും താഴ്ന്ന നിലയായി നിങ്ങൾ കരുതുന്നതെന്താണ്?
- നിങ്ങളുടെ ഏറ്റവും പ്രകടമായ സ്വഭാവ സവിശേഷത എന്താണ്?
- നിങ്ങളുടെ ഏറ്റവും വലിയ ഭയം എന്താണ്?
- നിങ്ങളിൽ നിങ്ങൾ ഏറ്റവും വെറുക്കുന്ന സ്വഭാവം എന്താണ്?
- മറ്റുള്ളവരിൽ നിങ്ങൾ ഏറ്റവും വെറുക്കുന്ന സ്വഭാവം എന്താണ്?
- എപ്പോഴാണ് നിങ്ങൾ കള്ളം പറയുന്നത്?
- നിങ്ങളുടെ ഏറ്റവും വലിയ ആഡംബരം എന്താണ്?
- അർഹിക്കുന്നതിലും കൂടിയ അളവിൽ കാണാക്കപ്പെടുന്നു എന്ന് നിങ്ങൾക്ക് തോന്നുന്ന മൂല്യം എന്താണ്?
- നിങ്ങളുടെ രൂപത്തിൽ നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടാത്തതെന്താണ്?
- നിങ്ങളിൽ ഒരു കാര്യം മാറ്റാൻ കഴിയുമെങ്കിൽ, അതെന്തായിരിക്കും?
- ഏത് കഴിവാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഉണ്ടായിരിക്കാൻ ആഗ്രഹമുള്ളത്?
- നിങ്ങളെക്കുറിച്ച് ജനങ്ങൾ പലപ്പോഴും തെറ്റിദ്ധരിക്കുന്നതെന്താണ്?
- ഒരു പുരുഷനിൽ നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഗുണമേത്?
- ഒരു സ്ത്രീയിൽ നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഗുണമേത്?
- നിങ്ങളുടെ സുഹൃത്തുക്കളിൽ നിങ്ങൾ ഏറ്റവും വിലമതിക്കുന്നതെന്താണ്?
- നിങ്ങളുടെ ഏറ്റവും വലിയ നേട്ടമായി നിങ്ങൾ കരുതുന്നതെന്താണ്?
- ലോകത്തിലെ എല്ലാവർക്കും ഒരു സമ്മാനം നൽകാമെങ്കിൽ, അതെന്തായിരിക്കും?
- നിങ്ങളുടെ ഏറ്റവും വലിയ സമയനഷ്ടം എന്തായിരുന്നു?
- വേദനാജനകമെങ്കിലും ചെയ്യേണ്ടതായി നിങ്ങൾ കരുതുന്നതെന്താണ്?
- നിങ്ങൾക്ക് ഏറ്റവും താമസിക്കാൻ ഇഷ്ടമുള്ള സ്ഥലം എവിടെയാണ്?
- നിങ്ങളുടെ ഏറ്റവും വിലപ്പെട്ട സ്വത്ത് എന്താണ്?
- നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്ത് ആരാണ്?
- നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രണയം ആരാണ്/എന്താണ്?
- ജീവിച്ചിരിക്കുന്ന ഏത് വ്യക്തിയെയാണ് നിങ്ങൾ ഏറ്റവും അധികം ആരാധിക്കുന്നത്?
- സാങ്കൽപ്പിക കഥാപാത്രങ്ങളിൽ നിങ്ങളുടെ നായകൻ ആരാണ്?
- ഏത് ചരിത്ര വ്യക്തിയുമായാണ് നിങ്ങൾക്ക് കൂടുതൽ അടുപ്പമുള്ളതായി തോന്നുന്നത്?
- നിങ്ങളുടെ ഏറ്റവും വലിയ പശ്ചാത്താപം എന്താണ്?
- നിങ്ങൾ എങ്ങനെ മരിക്കാനാണ് ആഗ്രഹിക്കുന്നത്?
- നിങ്ങളുടെ ആപ്തവാക്യം എന്താണ്?
- നിങ്ങൾ കേട്ട ഏറ്റവും മികച്ച പ്രശംസ എന്താണ്?
- നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും ഭാഗ്യകരമായ കാര്യം എന്താണ്?
- നിങ്ങൾക്ക് പ്രതീക്ഷ നൽകുന്നതെന്താണ്?